കൊല്ലം: കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മേയ് 8ന് വൈകിട്ട് 4ന് രാജ് ഭവന് മുന്നിൽ സംഘടിപ്പിക്കുന്ന ബഹുജന ശൃംഖലയുടെ മുന്നോടിയായുള്ള കടൽ സംരക്ഷണ യാത്ര 22 ന് കൊല്ലം ജില്ലയുടെ തീരദേശത്ത് പര്യടനം നടത്തും. രാവിലെ 11ന് കൊല്ലം പോർട്ടിൽ നടക്കുന്ന സ്വീകരണ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ എം.എൽ.എയും 3ന് അഴീക്കൽ സുനാമി സ്മാരകത്തിന് സമീപം ചേരുന്ന സ്വീകരണ സമ്മേളനം സി.പി.ഐ. സംസ്ഥാന എക്സി അംഗം മുല്ലക്കര രത്നാകരനും ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് നയിക്കുന്ന തീരദേശ യാത്രയുടെ വൈസ് ക്യാപ്ടൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. രഘുവരനും ഡയറക്ടർ വർക്കിംഗ് പ്രസിഡന്റ് സോളമൻ വെട്ടുകാടുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |