
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഐതിഹാസിക വിജയമാണ് കേരളത്തിലെ ജനങ്ങൾ യു.ഡി.എഫിന് നൽകിയതെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. ജില്ലയിലും വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞു. ചരിത്രത്തിലാദ്യമായി കൊല്ലം കോർപ്പറേഷനിൽ മിന്നും വിജയം കരസ്ഥമാക്കി. 32 പഞ്ചായത്തുകളും 4 ബ്ലോക്ക് പഞ്ചായത്തുകളും ഒരു മുൻസിപ്പാലിറ്റിയും യു.ഡി.എഫ് നേടി. 3 അംഗങ്ങൾ മാത്രമുണ്ടായിരുന്ന ജില്ലാ പഞ്ചായത്തിൽ 10 സീറ്റുകൾ നേടാനായി. കോർപ്പറേഷൻ 25 വർഷമായി ഭരിച്ചുമുടിച്ച ഭരണാധികാരികളോടുള്ള 10 വർഷം കേരളത്തെ കൂട്ടിച്ചോറാക്കിയ ഇടത് ഭരണത്തോടുള്ള പകയും പ്രതികാരവുമാണ് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. യു.ഡി.എഫിന് പിന്തുണ നൽകിയ എല്ലാ വോട്ടർമാരോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |