SignIn
Kerala Kaumudi Online
Tuesday, 21 April 2026 4.29 PM IST

വധശ്രമക്കേസിൽ യുവാവിന് കഠിന തടവും പിഴയും ശിക്ഷ

Increase Font Size Decrease Font Size Print Page

ajikumar

പത്തനംതിട്ട : അയൽ വാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവിനും 30,000 രൂപ പിഴയും ശിക്ഷ. മൈലപ്ര മേക്കൊഴൂർ സ്വദേശി വല്യയന്തി വടക്കേചരുവിൽ വീട്ടിൽ അജികുമാറിനെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് മിനിമോൾ ശിക്ഷിച്ചത്. ആക്രമണത്തിൽ അജികുമാറിന്റെ അയൽവാസിയായ ഓമനക്കുട്ടനാണ് പരിക്കേറ്റത്. 2020 നവംബർ 14 നാണ് സംഭവം. പൊതുസ്ഥലത്ത് നിന്ന ഇലവുമരം വെട്ടിയത് ചോദ്യം ചെയ്തതിനെത്തുടന്ന് ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പത്തനംതിട്ട പൊലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.സുനിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബിന്നി ഹാജരായി.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.