
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ മൂന്ന്, ആറ് പ്ലാറ്റ്ഫോമുകളിൽ നടന്ന വ്യത്യസ്ത പരിശോധനകളിൽ 11.983 കിലോ കഞ്ചാവ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. പുലർച്ചെ മൂന്നാംനമ്പർ പ്ലാറ്റ്ഫോമിന്റെ തെക്ക് ഭാഗത്ത് നിന്ന് ഒഡീഷ കാണ്ടഹാൾ സ്വദേശി കുമുദ പ്രധാനിനെ (39) ആണ് 3.271 കിലോ കഞ്ചാവുമായി എറണാകുളം റെയിൽവേ പൊലീസ് എസ്.എച്ച്.ഒ എ. നിസാറുദ്ദീന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഷോൾഡർ ബാഗിലാണ് ഒളിപ്പിച്ചിരുന്നത്. പെരുമ്പാവൂരിൽ ഇടനിലക്കാർക്ക് വിതരണത്തിന് എത്തിച്ചതാണ്. വൈകിട്ട് ആറാം നമ്പർ പ്ലാറ്റ്ഫോമിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ബിഗ്ഷോപ്പറുകളിൽ ഒളിപ്പിച്ച 8.712 കിലോ കഞ്ചാവ് കണ്ടെടുത്തത്. പ്ലാറ്റ്ഫോമിലെ നടപ്പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |