SignIn
Kerala Kaumudi Online
Thursday, 26 September 2024 12.09 PM IST

വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ ഇനി ദിവസങ്ങൾ മാത്രം

Increase Font Size Decrease Font Size Print Page

കൊല്ലം: പ്രധാനമന്ത്രി വിള ഇൻഷ്വറൻസ്, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതികളിൽ ചേരാനുള്ള സമയപരിധി 31ന് അവസാനിക്കും. പ്രധാനമന്ത്രി വിള ഇൻഷ്വറൻസ് പദ്ധതിയിൽ വാഴയും മരച്ചീനിയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിയിൽ നെല്ല്, വാഴ, കവുങ്ങ്, ജാതി പച്ചക്കറികൾ (പയർ, പടവലം, പാവൽ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്) എന്നീ വിളകളാണ് പരിഗണിക്കുന്നത്.

പ്രധാനമന്ത്രി വിള ഇൻഷ്വറൻസ് പദ്ധതിയിൽ ബ്ലോക്ക്, പഞ്ചായത്ത് അടിസ്ഥാനത്തിൽ സർക്കാർ നൽകുന്ന കണക്ക് പ്രകാരം വെള്ളക്കെട്ട്, ആലിപ്പഴമഴ, ഉരുൾപൊട്ടൽ, ഇടിമിന്നൽ മൂലമുണ്ടാകുന്ന തീപിടിത്തം, മേഘവിസ്ഫോടനം എന്നിവ മൂലമുള്ള വ്യക്തിഗത വിളനാശങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിയിൽ കാലാവസ്ഥാ രേഖകൾ പ്രകാരം വെള്ളപ്പൊക്കം, കാറ്റ്, ഉരുൾപൊട്ടൽ എന്നിവ മൂലമുള്ള വിളനാശങ്ങൾക്ക് ആനുകൂല്യം ലഭിക്കും. കാറ്റ്, ഉരുൾപൊട്ടൽ എന്നീ ദുരന്തങ്ങൾക്ക് വാഴ, കവുങ്ങ്, ജാതി എന്നീ വിളകൾ മാത്രമേ പരിഗണിക്കൂ. തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ മാത്രമാണ് വാഴയ്ക്ക് ആനുകൂല്യം.

ഓരോ വിളകളുടെയും ഇൻഷ്വറൻസ് തുകയും പ്രീമിയം നിരക്കും വ്യത്യസ്തമായിരിക്കും. കർഷകർക്ക് www.pmfby.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും സി.എസ്.ഇ ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ, വിള ഇൻഷ്വറൻസ് ബ്രോക്കർമാർ, മൈക്രോ ഇൻഷ്വറൻസ് പ്രതിനിധികൾ വഴിയും അപേക്ഷിക്കാം. വിജ്ഞാപിത വിളകൾക്ക് വായ്പ എടുത്ത കർഷകരെ ബാങ്കുകൾ തന്നെ പദ്ധതിയിൽ ചേർക്കണം.

അപേക്ഷയ്ക്കൊപ്പം ആധാർ, നികുതി രസീത്, ബാങ്ക് പാസ് ബുക്ക്, പാട്ടത്തിന് കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്കരാർ എന്നിവയുടെ പകർപ്പ് കൂടി സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് കൃഷിഭവനുമായോ അഗ്രികൾച്ചർ ഇൻഷ്വറൻസ് കമ്പിനിയുടെ റീജിണൽ ഓഫീസുമായോ ബന്ധപ്പെടണം. ഫോൺ: 0471 2334493.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.