കൊല്ലം: നാലുഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. മൂന്ന് മാസത്തിനിടെ കരുനാഗപ്പള്ളി പൊലീസ് പിടികൂടുന്ന പതിമൂന്നാമത്തെ കേസാണിത്. കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ഡോൺ ബോസ്കോ നഗർ-149 ൽ അജിത്ത് (സിജോ, 22), സെഞ്ച്വറി നഗർ- 110ൽ സിംസൺ (ക്ലിന്റു, 22) എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ഒരു പ്രൊഫഷണൽ കോളേജ് ഹോസ്റ്റലിലെ അന്തേവാസികൾക്ക് നൽകാൻ കൊണ്ടുവന്നതാണെന്നാണ് ഇവർ വെളിപ്പെടുത്തിയത്. ചില കോളേജ് വിദ്യാർത്ഥികളെ ചോദ്യം ചെയ്തതിൽ നിന്നാണ് സൂചന ലഭിച്ചതെന്നും മംഗലാപുരം, ബാംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണിവരെന്നും പൊലീസ് പറഞ്ഞു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജി. ഗോപകുമാർ, എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ആർ.ശ്രീകുമാർ, ജി.എസ്.ഐ ശരത്ത്, എ.എസ്.ഐമാരായ നൗഷാദ്, ഷാജിമോൻ, നന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |