കൊല്ലം: ക്ഷേത്ര ചുറ്റമ്പലത്തിനുള്ളിൽ ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഒരു ലക്ഷം രൂപ വിലവരുന്ന ആമ വിളക്ക് മോഷ്ടിച്ചു. ശക്തികുളങ്ങര വെൺകുളങ്ങര സ്കൂളിന് സമീപം കുളക്കുടി ഭദ്രാദേവീ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. അഞ്ച് തട്ടുകളായി ഏകദേശം അഞ്ചടി ഉയരമുള്ള വിളക്കാണ് മോഷണം പോയത്. ജീവനക്കാരൻ പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെയും പൊലീസിനെയും വിവരം അറിയിച്ചു. ക്ഷേത്രത്തിന് സമീപം രാത്രിയിൽ യുവാക്കൾ തമ്പടിക്കാറുണ്ടെന്നും പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |