കൊല്ലം: കർഷക മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കർഷക വന്ദനം, കാർഷികോത്സവങ്ങൾ നടത്തും. മണ്ഡലാടിസ്ഥാനത്തിൽ ജില്ലയിൽ 15 ഇടങ്ങളിലാണ് കർഷക വന്ദനം നടക്കുന്നത്.
ജൈവകൃഷി സമ്മേളനം, ജൈവോല്പങ്ങളുടെ വിപണനമേള, കാർഷിക ഉപകരണങ്ങൾ, കർഷകരെ ആദരിക്കൽ, കാർഷിക പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണം, കർഷകർക്കുള്ള കേന്ദ്ര സർക്കാർ പദ്ധതികളിൽ അംഗങ്ങളെ ചേർക്കൽ തുടങ്ങിയവ നടക്കും.
കൊട്ടാരക്കര താമരക്കുടിയിൽ മുൻ മിസോറാം ഗവർണറും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. കർഷകമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജി രാഘവൻ, സംസ്ഥാന സെക്രട്ടറി എൻ.സി. മോഹൻ ദാസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ തുടങ്ങിയവർ വിവിധ ഇടങ്ങളിൽ ഉദ്ഘാടനം നിർവഹിക്കും.
കർഷക മോർച്ച ജില്ല പ്രസിഡന്റ് സുരേഷ് ആറ്റുപുറത്ത്, ജനറൽ സെക്രട്ടറിമാരായ ഉദയകുമാർ ചവറ, വടമൺ ബിജു, വൈസ് പ്രസിഡന്റ് സുരേഷ് മുളവന, ട്രഷറർ ശ്രീലാൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |