പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ നിയന്ത്രണം വിട്ട് ടിപ്പർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശി ദുരൈക്കാണ്(52) പരിക്കേറ്റത്. ഇന്നലെ രാവിലെ ദേശീയ പാതയിലെ തെന്മല 40-ാം മൈലിലായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് പാറ ക്വാറി ഉത്പ്പനങ്ങളുമായെത്തിയ ടിപ്പർ നിയന്ത്രണം വിട്ട് സമീപത്തെ റബർ തോട്ടത്തിലേക്ക് തല കീഴായി മറിയുകയായിരുന്നു. നാട്ടുകാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |