കൊല്ലം: ഡെങ്കിപ്പനി ബാധിത തുരുത്തുകളായ ശക്തികുളങ്ങര സെന്റ് ജോർജ്, സെന്റ് തോമസ് എന്നിവിടങ്ങളിൽ പെരുമൺ എൻജിനിയറിംഗ് കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാർ ശുചീകരണ പ്രവർത്തനം നടത്തി. കൊതുക് ഉറവിട നിർമ്മാർജന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ വെക്ടർ കൺട്രോൾ ടീമിനൊപ്പം യൂണിറ്റ് അംഗങ്ങൾ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് അജൈവ മാലിന്യ ശേഖരണവും ബോധവത്കരണവും നടത്തി. ശേഖരിച്ച അജൈവ മാലിന്യം കോർപ്പറേഷൻ കൗൺസിലർ രാജു നീലകണ്ഠൻ ഏറ്റു വാങ്ങി. സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ യും പെരുമൺ കോളേജ് എൻ.എസ്.എസ് യൂണിറ്റ് ഉപദേശക സമിതി അംഗവുമായ ഡി.ശ്രീകുമാർ, പ്രോഗ്രാം ഓഫീസർമാരായ രതീഷ്, വരുൺ, വെക്ടർ കൺട്രോൾ ഉദ്യോഗസ്ഥനായ രഘുനാഥ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |