കൊട്ടാരക്കര: രണ്ട് ദിവസങ്ങളിലായി കൊട്ടാരക്കരയിൽ നടന്ന വൊക്കേഷണൽ എക്സ്പോയിൽ കൊട്ടാരക്കര ഗവ. എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സ്കൂളുകളിൽ നിന്ന് 90 ഓളം സ്റ്റാളുകൾ മത്സരത്തിൽ പങ്കെടുത്തു. കരിക്കുലം റിലേറ്റഡ് വിഭാഗത്തിൽ കൊട്ടാരക്കര ജി.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ഞെക്കാട് ഗവ. വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നെടുമങ്ങാട് ഗവ. വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.
ഇന്നവേറ്റീവ് വിഭാഗത്തിൽ ഓലത്താണി വിക്ടറി വി.എച്ച്.എസ്.എസ്, പോരേടം വിവേകാനന്ദ വി.എച്ച്.എസ്.എസ്, പേട്ട വി.എച്ച്.എസ്.എസ് എന്നിവ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. ജഗതി ഡെഫ് വി.എച്ച്.എസ്.എസ്, പുനലൂർ വാളക്കോട് എൻ.എസ് വി.എച്ച്.എസ്.എസ്, നെടുമങ്ങാട് ഗവ. ടി.എച്ച്.എസ് ആൻഡ് വി.എച്ച്.എസ് എന്നിവരാണ് മാർക്കറ്റബിൾ വിഭാഗത്തിലെ ജേതാക്കൾ.
പ്രോഫിറ്റബിൾ വിഭാഗത്തിൽ കൊട്ടാരക്കര ഗേൾസ് ജി.വി എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും മുട്ടറ ജി.വി എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തിനും ചാത്തന്നൂർ ജി.വിഎച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |