SignIn
Kerala Kaumudi Online
Wednesday, 01 May 2024 5.29 AM IST

തട്ടാമല ജ്ഞാനോദയം വായനശാലയിൽ ലഹരി വിരുദ്ധ കുട്ടി ചങ്ങല

തട്ടാമല: കേരള പിറവി ദിനത്തിൽ തട്ടാമല ജ്ഞാനോദയം വായനശാലയും തട്ടാമല ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി ലഹരി വിരുദ്ധ കുട്ടി ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.സ്കൂൾ അങ്കണം മുതൽ തട്ടാമല ജംഗ്ഷൻ വരെ 700ൽ പരം കുട്ടികൾ ചങ്ങലയിൽ അണിനിരന്നു. അദ്ധ്യാപകരും വായനശാലാ പ്രവർത്തകരും നേതൃത്വം നൽകി. വിമുക്തിമിഷന്റെ വിദ്യാർത്ഥികൾക്കായുള്ള 'കവചം' കൈപ്പുസ്തകം വിതരണം ചെയ്തു. സമാപന ചടങ്ങിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കൗൺസിലർ എസ്.സുജ, ഹെഡ്മിസ്ട്രസ് എസ്.തങ്കച്ചി , പ്രിൻസിപ്പൽ വി.ലിജി, അഹമ്മദ് ഉവൈൽ, ഷാജഹാൻ അമാനി, വായനശാലാ പ്രസിഡന്റ് ആർ.സെന്തിൽ രാജ്, സെക്രട്ടറി ആർജയകുമാർ, ജി.ചന്തു, ജയപ്രസാദ്, കെ.പ്രസാദ്, വായനശാലാ ഭരണ സമിതി അംഗങ്ങൾ എന്നവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.