കൊല്ലം: കിളികൊല്ലൂരിൽ സൈനികനായ വിഷ്ണുവിനെയും സഹോദരനെയും മർദ്ദിച്ച നടപടിക്കെതിരെയും സൈനികർക്കും വിമുക്തഭടൻമാർക്കുമെതിരെ പൊലീസിന്റെ അതിക്രമങ്ങൾക്കെതിരെയും സൈനിക, അർദ്ധ സൈനിക, വിമുക്ത സൈനികരുടെ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് സംയുക്ത സൈനിക കുടുംബ പ്രതിഷേധ മാർച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. പീരങ്കി മൈതാനത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് കർബല, റെയിൽവേ സ്റ്റേഷൻ വഴി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ സമാപിക്കും. ജില്ലയിലെ എല്ലാ സൈനിക - അർദ്ധ സൈനിക - വിമുക്ത സൈനികരുടെ സംഘടന അംഗങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുൾപ്പെടെ ആയിരത്തോളം പേർ പങ്കെടുക്കുമെന്ന് ക്വയിലോൺ മല്ലു സോൾജിയേഴ്സ് പ്രസിഡന്റ് രജിത്ത് പനവിള, സെക്രട്ടറി അനീഷ് ഫിലിപ്പ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |