കൊല്ലം: ചവറ ബേബിജോൺ മെമ്മോറിയൽ ഗവ.കോളേജിലെ പൂർവ വിദ്യാർഥി സംഗമം അലുമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ ഉച്ചക്ക് 2 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് അലുമ്നി അസോസിയേഷൻ പ്രസിഡന്റ് അഡ്വ.സി.പി.സുധീഷ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൂർവ വിദ്യാർഥി സംഗമം എൻ.കെ.പ്രേമചന്ദ്രൻ എം.പി.ഉദ്ഘടനം ചെയ്യും. ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ പ്രതിഭകളെ ആദരിക്കും. അലുമ്നി അസോസിയേഷൻ പ്രസിഡന്റ് അഡ്വ.സി.പി.സുധീഷ് കുമാർ അദ്ധ്യക്ഷനാകും.സെക്രട്ടറി എസ്.സുജമോൾ സ്വാഗതം പറയും. തുടർന്ന് പൂർവ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും. സെക്രട്ടറി എസ്.സുജമോൾ,പ്രോഗ്രാം കൺവീനർ കെ.വി.വിജയൻ, വൈസ് പ്രസിഡന്റ് അൻസർ അബ്ബാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |