ചെങ്ങന്നൂർ: വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചിച്ചു. ബഥേൽ ജംഗ്ഷനിൽ നടന്ന യോഗത്തിൽ എൽ.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവീനർ എം.എച്ച് റഷീദ് അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി എം.ശശികുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. യു.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവീനർ ജൂണി കുതിരവട്ടം, അഡ്വ.ആർ സജീവ്, അഡ്വ.ആർ സന്ദീപ്, ഷാജി പട്ടന്താനം, ഗിരീഷ് ഇലഞ്ഞിമേൽ, മനു കൃഷ്ണൻ, ശശികുമാർ ചെറുകോൽ, ടി.ടി.എം വർഗീസ്, മോഹൻ കൊട്ടാരത്തു പറമ്പിൽ, ടി സി ഉണ്ണികൃഷ്ണൻ, എം.കെ മനോജ്, ഷീദ് മുഹമ്മദ്, എൻ.എ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |