കൊല്ലം: അഞ്ച് ദിവസങ്ങളിലായി കൊല്ലത്ത് നടന്നുവന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ് എട്ട് വിഭാഗം മത്സരങ്ങൾ സമാപിച്ചു. ഇന്നലെ നടന്ന സബ് ജൂനിയർ ഹോക്കി മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ വയനാടും പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും വിജയിച്ചു. വയനാട് കോഴിക്കോടിനെയും തിരുവനന്തപുരം കണ്ണൂരിനെയുമാണ് പരാജയപ്പെടുത്തിയത്.
ഹോക്കിയിൽ ഓവറാൾ പോയിന്റ് നിലയിൽ തിരുവനന്തപുരം ജില്ലയാണ് ഒന്നാമത്. മൂന്ന് സ്വർണവും ഓരോ വെള്ളിയും വെങ്കലവുമായി 38 പോയിന്റാണ് തിരുവനന്തപുരത്തിന്. 14 പോയിന്റുമായി മലപ്പുറമാണ് രണ്ടാമത്. ഹാൻഡ് ബാളിലും ജൂഡോയിലും തൃശൂരാണ് ഓവറാൾ ജേതാക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |