SignIn
Kerala Kaumudi Online
Sunday, 28 April 2024 2.48 PM IST

സിദ്ധാർത്ഥ സാഹിത്യ പുരസ്കാര വിതരണം

കൊല്ലം: സിദ്ധാർത്ഥ സാഹിത്യ പുരസ്കാര വിതരണം നാളെ വൈകിട്ട് 5ന് എം.വി.ദേവൻ കലാഗ്രാമത്തിൽ നടക്കും. സാഹിത്യകാരൻ കെ.വി.മോഹൻകുമാർ ഉദ്ഘാടനം ചെയ്യും. ഷൗക്കത്ത് എഴുതിയ 'ഏക്താരയുടെ ഉന്മാദം' എന്ന നോവലിനാണ് ഇത്തവണ സിദ്ധാർത്ഥ സാഹിത്യ പുരസ്കാരം. 25000 രൂപയും പ്രശസ്തി പത്രവും ബുദ്ധ പ്രതിമയും അടങ്ങുന്നതാണ് അവാർഡ്. ജയൻ മഠത്തിൽ എഴുതിയ ആത്മാവിൽ പ്രണയത്തിന് തീ കൊളുത്തുക എന്ന ലേഖനസമാഹാരത്തിനും അരുൺ കളപ്പിലയുടെ യാത്രാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ലേ ജാ ലഡാക്ക് എന്ന പുസ്തകത്തിനും സ്പെഷ്യൽ ജൂറി പുരസ്കാരം നൽകും. കലാഗ്രാമം രക്ഷാധികാരിയും സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറിയുമായ സുരേഷ് സിദ്ധാർത്ഥ അദ്ധ്യക്ഷനാകും. കെ.സജീവ് കുമാർ പുസ്തക പരിചയം നടത്തും. രതീഷ് ഇളമാട് മുഖ്യപ്രഭാഷണം നടത്തും. അഡ്വ. കെ.പി.സജിനാഥ്, ഡോ. കെ.ശ്രീവത്സൻ, കെ.ഹരികുമാർ, കെ.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിക്കും. കലാഗ്രാമം സാഹിത്യവിഭാഗം കൺവീനർ സജീവ് നെടുമൺകാവ് സ്വാഗതവും കഥാപ്രസംഗ വിഭാഗം കൺവീനർ അഡ്വ. വി.വി.ജോസ് കല്ലട നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.