കോട്ടയം . യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു. ലോകത്തിലെ പ്രധാനപ്പെട്ട തൊഴിൽദാതാക്കൾ നിഷ്‌ക്കർഷിക്കുന്ന യോഗ്യത നേടുന്നതിന് കുറഞ്ഞ പഠന ചെലവിലുള്ള ലോകോത്തര വിദ്യാഭ്യാസം കേരളത്തിൽ ലഭ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സാങ്കേതിക വിദ്യാഭ്യാസത്തിനായി സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞാലുടൻ രാജ്യത്തിന് പുറത്തേയ്ക്ക് പോകുന്നത് പ്രവണതയായി. കേരളത്തിലെ പഠനച്ചെലവിനേക്കാൾ കുറഞ്ഞ തുകയ്ക്ക് വിദേശത്ത് പോയി കോഴ്‌സുകൾ പഠിക്കാമെന്നതാണ് പ്രധാനകാരണം. കേരളത്തിലെ കോഴ്‌സുകളെ ലോകോത്തര നിലവാരത്തിൽ നവീകരിച്ചാൽ മാത്രമേ കുടിയേറ്റ പ്രവണതയ്ക്ക് വിരാമമാവുകയുള്ളൂ. കേരളത്തിനകത്ത് പുതിയ തൊഴിൽ സാദ്ധ്യതകൾ രൂപപ്പെടുത്തുന്നതിനും നാട്ടിൽ ജീവിച്ചുകൊണ്ട് ലോകത്തിലെ മികച്ച സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അവസരങ്ങൾ ലഭ്യമാകുന്നതിനും ഇത് അനിവാര്യമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.സംസ്ഥാന പ്രസിഡന്റ് റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അലക്‌സ് കോഴിമല രാഷ്ട്രീയ സന്ദേശം നൽകി. മാലേത്ത് പ്രതാപചന്ദ്രൻ, സിറിയക് ചാഴിക്കാടൻ, ഷെയ്ക് അബ്ദുള്ള, ബിറ്റു വൃന്ദാവൻ,ദീപക് മാമ്മൻ മത്തായി, റോണി വലിയ പറമ്പിൽ,അൽബിൻ പേണ്ടാനം, ജോജി. പി തോമസ്, ഷിജോ ഗോപാലൻ,ബ്രൈറ്റ് വട്ട നിരപ്പേൽ,നിജോ ചെറുപള്ളിയിൽ, ജോബ് സ്‌കറിയ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |