കോട്ടയം . ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും നാലു നഗരസഭകളുടെയും വാർഷിക പദ്ധതിയ്ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്‌സണുമായ കെ വി ബിന്ദു അറിയിച്ചു. കോട്ടയം, വൈക്കം നഗരസഭകൾ ഒഴികെയുള്ള 87 തദ്ദേശസ്ഥാപനങ്ങളുടെയും പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. കോട്ടയം, വൈക്കം നഗരസഭകൾ ജില്ലാ ആസൂത്രണ സമിതി പദ്ധതി സമർപ്പിച്ചിട്ടില്ല. ജില്ലാ ആസൂത്രണ സമിതിയുടെയും ജില്ലാ പഞ്ചായത്തിന്റെയും പിന്തുണയും നിർദ്ദേശങ്ങളും ഇക്കാര്യത്തിൽ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും കൃത്യമായി നൽകിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വാർഷിക പദ്ധതിക്ക് സമയബന്ധിതമായി സാമ്പത്തിക വർഷാരംഭത്തിന് മുമ്പായി തന്നെ അംഗീകാരം ലഭിക്കുന്നതോടെ തദ്ദേസ്ഥാപനങ്ങൾക്ക് നിർവഹണത്തിന് കൂടുതൽ സമയം ലഭിക്കും. പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |