കോട്ടയം . ബോട്ട് യാത്രയിൽ വില്ലനായെങ്കിലും യാത്രക്കാർക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് പോള പൂക്കൾ. കോടിമത ബോട്ട് ജെട്ടിയിലെ കൊടൂരാറിലാണ് ലാവൻഡർ നിറത്തിൽ പോള പൂക്കൾ തിങ്ങി നിറഞ്ഞ് പൂത്ത് നിൽക്കുന്നത്. മുൻകാലങ്ങളിലും പോള പൂത്തിരുന്നെങ്കിലും ഇത്രയും ഇതാദ്യമായാണ്. ചങ്ങനാശേരി ബോട്ട് ജെട്ടി, മനയ്ക്കചിറ എന്നിവിടങ്ങളിലും പോളപ്പൂക്കളുണ്ട്. രാവിലെയും വൈകിട്ടും കോടിമതയിലൂടെ കടന്നു പോകുമ്പോൾ പൂക്കൾ കണ്ട് ചിത്രങ്ങൾ എടുക്കുന്നവർ നിരവധിയാണ്. സായാഹ്നങ്ങളിലും അവധി ദിവസങ്ങളിലും നടക്കാൻ എത്തുന്നവരുടെയും വൻതിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. പൂക്കളുടെ ഭംഗി ആസ്വദിക്കാനും ഫോട്ടോയെടുക്കുന്നതിനും ആളുകൾ എത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |