കോട്ടയം . ഈരാറ്റുപേട്ട തലപ്പലം, പ്ലാശനാൽ ഭാഗത്ത് കൈരളി അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന അയ്മനം കല്ലുമട കൊട്ടമല വീട്ടിൽ റോജൻ മാത്യുവിനെ (38) കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്ന് ആറു മാസക്കാലത്തേക്ക് നാടുകടത്തി. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്കെതിരെ അയർക്കുന്നം, ഗാന്ധിനഗർ, ചിങ്ങവനം, ഏറ്റുമാനൂർ, തിരുവല്ല, പാലക്കാട് എന്നിവിടങ്ങളിഷൽ ക്വട്ടേഷൻ, അടിപിടി, മോഷണം, കഞ്ചാവ് വില്പന, ഭവനഭേദനം തുടങ്ങിയ കേസുകളുണ്ട്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |