കോട്ടയം: മാലിന്യമുക്തകേരളവുമായി ബന്ധപ്പെട്ട് 24, 26 തിയതികളിലായി തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാർക്കും ഉദ്യോഗസ്ഥർക്കുമായി പരിശീലനം സംഘടിപ്പിക്കും. മാതൃകാപരമായ രീതിയിൽ മാലിന്യ നിർമ്മാർജന പരിപാടികൾ നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ഹരിത അംബാസിഡർമാരായി നിയോഗിച്ച് മാലിന്യമുക്തകേരളം ജില്ലാതല കാമ്പയിന് വിപുലമായ പ്രചാരണം നൽകും. മാലിന്യം ഉറവിടത്തിൽ തരംതിരിക്കുക, ജൈവ മാലിന്യം പരമാവധി ഉറവിടത്തിലും പൊതുസംവിധാനങ്ങളിലുമായി സംസ്‌കരിക്കുക, അജൈവ മാലിന്യം തരംതിരിച്ച് പുനചംക്രമണത്തിനും ശാസ്ത്രീയ സംസ്‌കരണത്തിനും അംഗീകൃത ഏജൻസിക്ക് കൈമാറുക, പ്രത്യേക മാലിന്യങ്ങൾക്ക് ശാസ്ത്രീയ സംസ്‌കരണ സംവിധാനം സജ്ജീകരിക്കുക, മാലിന്യത്തിന്റെ അളവ് കുറയ്ക്കുക, പൊതുനിരത്തിലേക്ക് മാലിന്യം എത്തുന്നതും വലിച്ചെറിയുന്നതും പൂർണമായി ഇല്ലായ്മ ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |