കൂരാലി: എലിക്കുളം പഞ്ചായത്തിലെ ഹരിതകർമ്മസേനയുടെ സംരംഭങ്ങൾ ഉദ്ഘാടനം ചെയ്തു. ഗ്രീൻലീഫ് എൽ.ഇ.ഡി ബൾബ് നിർമ്മാണ യൂണിറ്റും ഗ്രീൻഡ്രോപ്‌സ് സോപ്പ് നിർമ്മാണ യൂണിറ്റുമാണ് തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ സുശീല പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സിൽവി വിൽസൺ, സൂര്യാമോൾ, മാത്യൂസ് പെരുമനങ്ങാട്ട്, ദീപ ശ്രീജേഷ്, എം.ആർ.സരീഷ് കുമാർ, സിനി ജോയി, നിർമ്മല ചന്ദ്രൻ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, വി.പി.ശശി, അൻഷാദ് ഇസ്മയിൽ, മാർട്ടിൻ തോമസ്, കെ.സി.സോണി, എസ്.രാജീവ്, പി.എസ്.ഷെഹന, മിനി സുഭാഷ്, വിൻസി ജയൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |