മുണ്ടക്കയം: പട്ടയ വിതരണത്തിന്റെ പേരിൽ ആദിവാസികളെ സർക്കാർ വഞ്ചിക്കുകയാണന്ന് കേരള ആദിവാസി കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് മോഹൻദാസ് പഴുമല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ആദിവാസികളുടെ കൈവശ ഭൂമിക്ക് ഭൂപതിവ് ചട്ടപ്രകാരം പട്ടയം അനുവദിച്ച് 2020 ൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും പ്രാഥമിക നടപടിപോലും തുടങ്ങാൻ പിണറായി സർക്കാർ യാതൊന്നും ചെയ്തിട്ടില്ല. ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ വില്ലേജിൽ നാമമാത്രമായി പട്ടയം വിതരണം ചെയ്തതല്ലാതെ മറ്റൊരു നടപടിയുമില്ല.ഇടുക്കി ജില്ലയിലെ പട്ടയ നടപടികൾ റവന്യു വനം വകുപ്പ് തടസവാദമുന്നയിച്ചതോടെ നിശ്ചലമായി.
ലക്ഷങ്ങൾ മുടക്കി നടത്തിയ പട്ടയമേള യോഗങ്ങളും പ്രയോജനമില്ലാതായി.നാളെചെറുതോണിയിൽ നടക്കുന്ന പട്ടയ മേളയിൽ ആദിവാസികളെ ഒഴിവാക്കി രവീന്ദ്രൻ പട്ടയം വിതരണം ചെയ്യുന്നതിലൂടെ സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കിയിരിക്കുകയാണന്നും നേതാക്കൾ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |