SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.51 AM IST

എം.ജി സർവകലാശാലയിൽ ഫാക്കൽറ്റി ഒഴിവ്

a1

കോട്ടയം; എം.ജി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസിൽ അപ്ലൈഡ് ജിയോളജിയിൽ സംവരണ വിഭാഗത്തിലെ നാല് ഒഴിവുകളിൽ കരാറടിസ്ഥാനത്തിൽ ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.പ്രായപരിധി യു.ജി.സി ചട്ടപ്രകാരമുള്ള അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിന്റേതാണ്. കോളജുകളിൽനിന്നും സർവകലാശാലകളിൽ നിന്നും വിരമിച്ച 2023 ജനുവരി ഒന്നിന് 70 വയസ് കവിയാത്ത അദ്ധ്യാപകരെയും പരിഗണിക്കും.യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. പ്രതിമാസം 43,750 രൂപയാണ് ശമ്പളം.താല്പര്യമുള്ളവർ വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷ പൂരിപ്പിച്ച് വയസ്, സംവരണം, യോഗ്യത, അധിക യോഗ്യതകൾ എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം രജിസ്ട്രാർ, മഹാത്മാ ഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം - 686 560 എന്ന വിലാസത്തിലേക്ക്
തപാലിൽ അയയ്ക്കണം. മെയ് 15 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MG UNIVERSITY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.