കോട്ടയം; ചിത്രദർശന ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് കോട്ടയം ഇന്റർനാഷണൽഫിലിം ഫെസ്റ്റിവൽ ഇന്നു മുതൽ 14 വരെ ശാസ്ത്രി റോഡിലുള്ള ദർശനയിൽ നടക്കും. വൈകിട്ട് 5.30ന് സംവിധായകൻ സിബി മലയിൽ മേള ഉദ്ഘാടനം ചെയ്യും. റവ .ഡോ.ഏബ്രാഹം വെട്ടിയാങ്കൽ അദ്ധ്യക്ഷനാകും. രാവിലെ 10 ന് അനശ്വര നടൻ സത്യന്റെ ജീവിതത്തിലെ നൂറോളം അപൂർവ ഫോട്ടോകളുടെപ്രദർശനം സംവിധായികയും സിനിമാട്ടോഗ്രാഫറുമായ ഫൗസിയ ഫാത്തിമ ഉത്ഘാടനം ചെയ്യും . 10.30 ന് ഉദ്ഘാടന ചിത്രം ശ്രുതി ശരണ്യം സംവിധാനം ചെയ്ത 'ബി 32 മുതൽ 44 വരെ' പ്രദർശിപ്പിക്കും. 11ന് പകൽ 12.15നും 12,13 ദിവസങ്ങളിൽ വൈകിട്ട് 5.30 നും ഓപ്പൺ ഫോറം. കാരൂർനീലകണ്ഠപിള്ളയുടെ പൊതിച്ചോറിന്റെ ചലച്ചിത്രാവിഷ്കാരമായ ഹെഡ്മാസ്റ്റർ മേളയിൽ പ്രദർശിപ്പിക്കും. 14ന് വൈകിട്ട് 5ന് സമാപന സമ്മേളനം സംവിധായകൻ ജോഷി മാത്യു ഉദ്ഘാടനം ചെയ്യും.10 രാജ്യങ്ങളിലെ 15 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.ഡെലിഗേറ്റ് പാസ്സ് 200 രൂപ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |