കോട്ടയം: ഒരാഴ്ചയായി ഇറച്ചിക്കോഴിയുടെ ചില്ലറ വില്പനവില കുതിക്കുകയാണ്. കോട്ടയം മാർക്കറ്റിൽ കിലോയ്ക്ക് 157 രൂപയാണ് വില. പല സ്ഥലങ്ങളിലും വിലയിൽ ഏറ്റക്കുറച്ചിലുമുണ്ട്. 130 രൂപയിൽ നിന്നാണ് കോഴിയുടെ വില 150ലേക്ക് കുതിച്ചത്. വില വർദ്ധിച്ചതോടെ കടകളിൽ ഇറച്ചിക്കോഴുടെ വില്പനയും കുറഞ്ഞു. ദിനംപ്രതി മൂന്ന് രൂപ നിരക്കിലാണ് വർദ്ധനവ്. കേരള ചിക്കൻ ലഭ്യത കുറഞ്ഞതും പ്രതിസന്ധിയായി. നാടൻ കോഴിയുടെ വില 200 രൂപയാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. വൈക്കം, കാഞ്ഞിരമറ്റം എന്നിവിടങ്ങളിൽനിന്നാണ് മുമ്പ് കോട്ടത്തേക്ക് ആവശ്യമായ ഇറച്ചിക്കോഴികളെ എത്തിച്ചിരുന്നത്. ഇത് നിലച്ച അവസ്ഥയിലാണ്. പത്ത് ശതമാനംപോലും ഇപ്പോൾ ഇവിടെ നിന്ന് ലഭ്യമാകുന്നില്ല. ഇടനിലക്കാരുടെ ഇടപെടലും വിലവർദ്ധനയ്ക്ക് കാരണമാണ്. ഫാമുകൾ തകർന്നതും ഉല്പാദനം വൻതോതിൽ കുറഞ്ഞതും വീണ്ടും മറ്റ് സംസ്ഥാനങ്ങളെ ആശ്രക്കേണ്ട സ്ഥിതിയായി.
തിരിച്ചടിയായി തീറ്റവില
കോഴിതീറ്റ വിലയിലെ വർദ്ധനവും പ്രതിസന്ധിയായി. തീറ്റവില ചാക്കിന് രണ്ടായിരം രൂപ പിന്നിട്ടു
കോഴിക്കുഞ്ഞിന്റെ വില, തീറ്റ, തൊഴിലാളികളുടെ വേതനം, വൈദ്യുതി ചാർജ്, മരുന്ന് തുടങ്ങിയവ ഉൾപ്പെടെ ഒരു കിലോ കോഴിയിറച്ചി ഉത്പാദിപ്പിക്കാൻ ശരാശരി 75 രൂപ വരെ ചെലവുവരുന്നുണ്ട്. കിലോയ്ക്ക് 100 രൂപയെങ്കിലും ലഭിച്ചെങ്കിൽ മാത്രമേ കർഷകന് നഷ്ടമില്ലാതെ മുന്നോട്ടുപോകാൻ കഴിയൂ.
ഒരാഴ്ചയ്ക്കിടെ വർദ്ധിച്ചത്: 25 രൂപ
വില വർദ്ധനവിന് കാരണം
തീറ്റവിലവർദ്ധനവ്
ഇറക്കുമതി കുറഞ്ഞു
ഉത്പാദനം കുറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |