കോട്ടയം: തദ്ദേശ മത്സ്യകൃഷി ലാഭകരമാക്കാൻ സംരംഭക മനോഭാവത്തോടെ സമീപിക്കണമെന്ന് കോട്ടയം കൃഷി വിജ്ഞാനകേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫ.ഡോ. ആർ.നവ്യ പറഞ്ഞു. എന്റെ കേരളം പ്രദർശന വിപണനമേളയുടെ ഭാഗമായി മത്സ്യബന്ധന വകുപ്പ് സംഘടിപ്പിച്ച തദ്ദേശീയ മത്സ്യകൃഷി സാധ്യതകൾ എന്ന സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു ഡോ.നവ്യ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദുസെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി അദ്ധ്യക്ഷത വഹിച്ചു. ബെന്നി വില്യം, ജാസ്മിൻ കെ.ജോസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |