കോട്ടയം: രാജ്യത്തിന്റെയും പുതുതലമുറയുടെയും മുന്നോട്ടുള്ള കുതിപ്പിന് വ്യക്തമായ ദിശാബോധം ഉണ്ടായിരുന്ന ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. രാജീവ് ഗാന്ധിയുടെ 32ാമത് രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ടോമി കല്ലാനി, ഫിൽസൺ മാത്യൂസ്, മോഹൻ കെ.നായർ, എം.പി സന്തോഷ് കുമാർ, സാബു പുതുപ്പിറവിൽ, ബാബു കെ.കോര, ജോബോയ് ജോർജ്, എൻ.ദിവാകരൻ നായർ, അനിൽ ബോസ്, ടി.സി റോയ്, ജയ്ജി പാലക്കലോടി, കെ.എം ബെന്നി, ബെറ്റി ടോജോ, വി.കെ അനിൽകുമാർ, അനീഷ് വരമ്പിനകം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |