കോട്ടയം: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്.പുരം കോളനി നിധീഷ് ഭവൻ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന നിധിൻ (28) ആണ് അറസ്റ്റിലായത്. കുറിച്ചി സചിവോത്തമപുരം കോളനിയിലാണ് സംഭവം. അയൽവാസിയായ 40കാരനെ ഇടികല്ലു കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ നിധിൻ ശ്രമിക്കുകയായിരുന്നു. ഇയാളും അയൽവാസിയും തമ്മിൽ മുൻവിരോധം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് നിധിൻ ആക്രമിച്ചത്.തുടർന്ന് അയൽവാസി ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ചിങ്ങവനം സ്റ്റേഷനിൽ നിധിനെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. സ്റ്റേഷൻ എസ്.എച്ച്.ഒ ടി.ആർ ജിജു റ്റി.ആർ, എസ്.ഐ രാധാകൃഷ്ണൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |