കോട്ടയം: വീട്ടമ്മയെ ബലാത്സംഗം ചെയ്തതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. മൂന്നിലവ് പെരുങ്കാവ് ചെമ്പാക്കൽ വീട്ടിൽ റോയി (48)നെയാണ് മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തത്. 2015ലാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയെ ബലാൽസംഗം ചെയ്തതിന് ശേഷം ഒളിവിൽ പോകുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ കേസുകളിൽപെട്ട് ഒളിവിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതിനെ തുടർന്ന് ഇയാളെ മാഹിയിൽ നിന്നും പിടികൂടുകയായിരുന്നു. എസ്.ഐ മനോജ് കുമാർ, സി.പി.ഒ അനൂപ്, ശിഹാബ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |