കോട്ടയം: ചങ്ങനാശേരി ക്രിസ്തു ജ്യോതി വിദ്യാനികേതൻ ഐ.എസ്.സി വിദ്യാലയത്തിൽ സെന്റ്.ചാവറ ലേണേഴ്‌സ് ബോണാൻസ 2023 കരുതൽ എക്‌സിബിഷൻ നവംബർ രണ്ട്, മൂന്ന് തീയതികളിൽ നടത്തും. പ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരമെന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രദർശനം സംഘടിപ്പിക്കും. വിദ്യാർഥികൾ തങ്ങളുടെ ആശയങ്ങൾ പ്രദർശന വസ്തുക്കളായും, ലഘു പരീക്ഷണങ്ങളായും, പ്രൊജക്‌ടുകളായും വിവരിക്കും. പ്ലാസ്റ്റിക് പുനരുപയോഗത്തിനുള്ള നൂതന ആശയങ്ങൾ, പ്ലാസ്റ്റിക്കിൽനിന്നും ബയോ ഡീസൽ, ഇക്കോ ബ്രിക്‌സ്, വാഴനാരുകൊണ്ടുള്ള ഉത്പന്നങ്ങൾ, മാലിന്യങ്ങളായി കരുതുന്ന പ്ലാസ്റ്റിക്കിൽ നിന്നുള്ള കൗതുക വസ്തുക്കൾ എന്നിവയ്ക്ക് പുറമെ കുട്ടികളിലെ ശാസ്ത്രാഭിരുചിക്ക് ആക്കം കൂട്ടുന്ന റോബോട്ടിക് പ്രൊജക്ട് എന്നിവയും പ്രദർശന വേദിയിലുണ്ടാകും. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ഫാ. ഫിലിപ്പോസ് തുണ്ടുവാലിച്ചിറ സി.എം.ഐ, സുനിൽ തോമസ്, റീനാ മേരി സുനിൽ, ഡോ. അഗ്‌നാ ഐസക്, ജോസഫ് കുര്യൻ കാക്കനാട്ട് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |