ചങ്ങനാശേരി: ജനറൽ ആശുപത്രിയിൽ ഡയാലിസിസ് വിഭാഗം ആരംഭിക്കാൻ ആവശ്യമായ എസ്റ്റിമേറ്റ് രണ്ട് ആഴ്ചയ്ക്കകം തയാറാക്കാൻ ആശുപത്രി മാനേജ്മന്റ് കമ്മറ്റി യോഗത്തിൽ തീരുമാനമായി. ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിനെ ചുമതലപെടുത്തി.
വൈകുന്നേരങ്ങളിൽ അത്യാഹിത വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. പുതുതായി ഓക്‌സിജൻ പ്ലാന്റ് ഓപ്പറേറ്ററെ നിയമിച്ചു. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ബീനാ ജോബി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, ആശുപത്രി വികസന സമിതി അംഗങ്ങളായ കെ.സി ജോസഫ്, കെ.ടി തോമസ്, ലാലിച്ചൻ കുന്നിപറമ്പിൽ, പി.എൻ നൗഷാദ്, ജോസുകുട്ടി നെടുമുടി, ബാബു തോമസ്, നവാസ് ചുടുകാട്, ബെന്നി സി ചീരംചിറ, സാബു കോയിപ്പള്ളി, ലിനു ജോബ്, അനിൽ മാടപ്പള്ളി, ആശുപത്രി സൂപ്രണ്ട് ഡോ.എം.ഉമാദേവി, ഡോ.കൃഷ്ണകുമാർ, സെക്രട്ടറി സ്മിത രാജൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |