വൈക്കം : വെള്ളാള ഐകമത്യ സംഘം വടക്കേനടയിൽ നിർമ്മിച്ച സംഘത്തിന്റെ ഓഫീസ് കെട്ടിട സമുച്ചയം മുൻ സെക്രട്ടറി എൻ.ദിവാകരൻപിള്ള ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.കെ.പുരുഷോത്തമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എസ്.ശിവപ്രസാദ്, വി.വിനോദ് കുമാർ, ദേവസ്വം ബോർഡ് റിട്ട.പ്രിൻസിപ്പൾ പ്രൊഫ.ഡോ.എച്ച്.സദാശിവൻപിള്ള, ഡോ.പി.വിനോദ്, ഭവൻസ് വിദ്യാമന്ദിർ പ്രിൻസിപ്പൾ ശ്രീജ്യോതി മധു, മുൻ ചെയർപേഴ്‌സൺ രേണുക രതീശൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലേഖ ശ്രീകുമാർ, മെമ്പർ രാജശ്രീ വേണുഗോപാൽ, ഇന്ദു രാജീവ്, സതീശൻ, ആർ.രാജേന്ദ്രൻപിള്ള എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |