
കോട്ടയം : വ്യവസായ വകുപ്പിൽ നിന്ന് അനുവദിച്ച മാർജിൻ മണി വായ്പ തിരിച്ചടവ് കുടിശ്ശികയായിട്ടുള്ള സംരഭകർക്കായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി സെപ്തംബർ 10 വരെ ദീർഘിപ്പിച്ചു. രണ്ടു വിഭാഗങ്ങളിലായാണ് ആനുകൂല്യം നടപ്പാക്കുന്നത്. യൂണിറ്റ് ഉടമയായ യഥാർത്ഥ വായ്പക്കാരൻ മരണപ്പെടുകയും സ്ഥാപനം പ്രവർത്തനരഹിതവും സ്ഥാപനത്തിന്റെ ആസ്തികൾ വായ്പാ തിരിച്ചടവിന് സാധ്യമല്ലാത്ത തരത്തിൽ നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കുടിശ്ശിക തുക പൂർണ്ണമായും എഴുതിത്തള്ളും. ഫോൺ: ജില്ലാ വ്യവസായ കേന്ദ്രം 0481 2573259, താലൂക്ക് വ്യവസായ ഓഫീസ് കോട്ടയം 9446367985, മീനച്ചിൽ 9446508883, കാഞ്ഞിരപ്പള്ളി 9446508883, വൈക്കം 9961510402, ചങ്ങനാശ്ശേരി 9946637070
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |