
കോട്ടയം : ബാങ്കിംഗ് മേഖലയിലെ താത്ക്കാലിക ജീവനക്കാരുടെ സംഘടനയായ ബി.ടി.ഇ.എഫിന്റെ നേതൃത്വത്തിൽ വനിത സൗഹൃദ കൂട്ടായ്മ നടത്തി. മുതിർന്ന അംഗം മറിയാമ്മ വർഗീസ് കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള സമ്മാന ദാനം എ.കെ.ബി.ആർ.എഫ് ജില്ലാ കമ്മിറ്റി അംഗവും, അഭയം ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറിയുമായ എബ്രഹാം തോമസ് നിർവഹിച്ചു. താത്കാലിക ജീവനക്കാർ ബാങ്കിംഗ് മേഖലയിൽ അനുഭവിക്കുന്ന ജോലി സമ്മർദ്ദം അവസാനിപ്പിക്കണമെന്നും, താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.പി. ശ്രീരാമൻ സംസാരിച്ചു. തുഷാര എസ്.നായർ സ്വാഗതവും, വിജീഷ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |