കോട്ടയം: ബാഗിൽ ഒളിപ്പിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി കോട്ടയം റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. ഇടുക്കി കോഴിമല ആനക്കല്ല് ലിൻസ് (29) നെയാണ് റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. പ്ലാറ്റ് ഫോം പെട്രോളിങ്ങിനിടെ ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട് ബാഗ് തുറന്ന് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. ഗ്രേഡ് എസ്.ഐ ഉദയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിലീപ്, ആർ.പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ഉദ്യോഗസ്ഥരായ ഫിലിപ്പ് ജോൺ, ജോസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |