കോട്ടയം: ജില്ലാ സീനിയർ സിറ്റിസൺ സർവീസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പനച്ചിക്കാട് പഞ്ചായത്ത് കുന്നമ്പള്ളിക്കരയിൽ സ്ഥാപിച്ച പകൽ വീടിന്റെ ഉദ്ഘാടനം പാമ്പാടി കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.ടൈറ്റസ് വർക്കി നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി.കെ ചക്കോ അദ്ധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺ ജില്ലാ പ്രസിഡന്റ് ഡി.ഡി അപ്പുക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനകമ്മിറ്റി അംഗം ജോർജ് കുര്യൻ പാലാ, ജില്ലാ സെക്രട്ടറി പി.ജി സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി രവീന്ദ്രൻ നന്ദി പറഞ്ഞു. തുടർന്ന് മുതിർന്ന പൗരന്മാരുടെയും കുട്ടികളുടെയും കലാപരിപാടികളും സെക്രട്ടറി രവീന്ദ്രന്റെ നേതൃത്വത്തിൽ ചിരിയരങ്ങും നടന്നു. 80 വയസിന് മുകളിലുള്ളവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |