കറുകച്ചാൽ: കങ്ങഴ ഗ്രാമപഞ്ചായത്തിലെ കോവൂർ പാലയ്ക്കൽ റോഡ് ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു.
എം.എൽ.എ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപയും പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്ന് 18 ലക്ഷവും ഉൾപ്പെടെ 33 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. ഇടയപ്പാറ ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാബിഗം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.എം. മാത്യു ഷിബു ഫിലിപ്പ്, എം.എ അന്ത്രയോസ്, ജയാസാജു, സി.വി തോമസുകുട്ടി അജി. തകിടിയേൽ, എൻ.എം.ജയലാൽ, പഞ്ചായത്ത് സെക്രട്ടറി റ്റി.എസ് മുഹമ്മദ് റഫിക്ക് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |