പാലാ : അനാഥരുടെയും ആലംബഹീനരുടെയും ആശ്രയകേന്ദ്രമായ പാലാ മരിയസദനത്തെക്കുറിച്ച്
കേരളകൗമുദി പ്രസിദ്ധീകരിച്ച ''സന്തോഷയിടം, ദൈവത്തിന്റെ മുഖമുള്ള മനുഷ്യർ'' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് ഉച്ചയ്ക്ക് 12 ന് പാലാ ബിഷപ്പ് ഹൗസിൽ നടക്കും. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനം ചെയ്യും. ശ്രീലങ്കയിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ പുസ്തകം ഏറ്റുവാങ്ങും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. മരിയസദനം സന്തോഷ് മുഖ്യാതിഥിയാകും. പാലാ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ആശംസകൾ നേരും. കേരളകൗമുദി സർക്കുലേഷൻ അസി.മാനേജർ എ.ആർ. ലെനിൻമോൻ, റിപ്പോർട്ടർ സുനിൽ പാലാ തുടങ്ങിയവർ പങ്കെടുക്കും. പാലാ മരിയസദനത്തിന്റെ തുടക്കം മുതലുള്ള ചരിത്രവും , മരിയസദനുമായി ബന്ധപ്പെട്ട പ്രമുഖർ എഴുതിയ ലേഖനങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |