കോട്ടയം: വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി കെ ഫോൺ കണക്ഷനുകൾ ജില്ലയിൽ വർദ്ധിക്കുന്നു. സാധാരണക്കാർക്ക് ഏറ്റവും മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുവരെ 7297 കണക്ഷനുകൾ നൽകി. 2189.19 കിലോമീറ്റർ കേബിളുകളാണ് സ്ഥാപിച്ചത്. 302 ബി.പി.എൽ വീടുകളിലാണ് കണക്ഷനുള്ളത്. 5343 വാണിജ്യ കണക്ഷനുകളും നൽകി. പ്രദേശിക ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്ഷനുകൾ നൽകുന്നത്. വിവിധ ഭാഗങ്ങളിലായി 171 ലോക്കൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ കെ ഫോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ഒരു ഐ.എൽ.എൽ കണക്ഷനും 19 എസ്.എം.ഇ കണക്ഷനുകളും നൽകി.
1652 സർക്കാർ ഓഫീസുകളിൽ
ജില്ലയിൽ 1652 സർക്കാർ ഓഫീസുകളിൽ കെ ഫോൺ നെറ്റ്‌വർക്കാണ് ഉപയോഗിക്കുന്നത്. കളക്ടറേറ്റ്, അക്ഷരം മ്യൂസിയം, ഡി.സി ബുക്‌സ് ഹെഡ് ഓഫീസ്, വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം തുടങ്ങിയ പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ കണക്ഷൻ നൽകി. മലയോര മേഖലകളായ കണമല, തുലാപ്പള്ളി, കോരുത്തോട് തുടങ്ങിയ സ്ഥലങ്ങളിലടക്കം ആയിരത്തിലധികം കണക്ഷനുണ്ട്.
രജിസ്റ്റർ ചെയ്യാൻ
പുതിയ ഗാർഹിക കണക്ഷൻ എടുക്കാൻ എന്റെ കെ ഫോൺ എന്ന മൊബൈൽ ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. ടോൾ ഫ്രീനമ്പർ : 18005704466.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |