വൈക്കം : ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തലയാഴം പഞ്ചായത്തിൽ 'ആരോഗ്യം ആനന്ദം' കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ നടത്തി. തലയാഴം ഹെൽത്ത് സെന്ററിൽ നടന്ന ബോധവത്കരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് രമേഷ്. പി. ദാസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ജിന്റു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. നഴ്സിംഗ് ഓഫീസർ പി.ടി. സീന, ഡോ. നീരജരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൽസി സോണി, സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി. മധു, പഞ്ചായത്ത് മെമ്പർമാരായ കൊച്ചുറാണി, കെ.ബിനിമോൻ, സിനി സലി, ജൂനിയർ എച്ച്.ഐ എം.കെ.മായ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |