കറുകച്ചാൽ : കാലപ്പഴക്കംകൊണ്ട് ജീർണിച്ച കുറെ കെട്ടിടങ്ങൾ. പലതും മേൽക്കൂര തകർന്ന് ഇടിഞ്ഞുവീണു. പരിസരമാകെ കാട് വളർന്ന് ഇഴജന്തുക്കളുടെയും, സാമൂഹ്യവിരുദ്ധരുടെയും വിഹാരകേന്ദ്രം. കറുകച്ചാലിൽ പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച സർക്കാർ കെട്ടിടങ്ങളാണ് ആർക്കും വേണ്ടാതെ നാശത്തിന്റെ വക്കിൽ സ്ഥിതി ചെയ്യുന്നത്. സർക്കാർ ആശുപത്രിയോട് ചേർന്ന് നാല് ക്വാർട്ടേഴ്‌സുകളും, പൊലീസുകാർക്കായി 12 ക്വാർട്ടേഴ്‌സുകളുമാണുള്ളത്. കാടും വള്ളിപ്പടർപ്പുകളും നിറഞ്ഞതോടെ കെട്ടിടങ്ങൾ തിരിച്ചറിയാൻ കഴിയില്ല. പരിസരം വൃത്തിയാക്കാൻ പോലും ആരും തയ്യാറാകുന്നില്ല. ബംഗ്ലാംകുന്ന് ഭാഗത്തേക്കുള്ള റോഡിൽ പാമ്പ് ശല്യം പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.
കുറുനരി മുതൽ കാട്ടുപന്നി വരെ
16 പൊലീസ് ക്വാർട്ടേഴ്‌സുകളിൽ 12 എണ്ണത്തിന്റെ സ്ഥിതി അതിദയനീയമാണ്. കാലപ്പഴക്കത്താൽ നിലംപതിച്ച കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തമ്പടിക്കുന്നത് കാട്ടുപന്നിയും, കുറുനരിയുമാണ്. രണ്ടര ഏക്കർ സ്ഥലത്ത് പൊലീസ് സ്‌റ്റേഷനും മൂന്ന് ക്വാർട്ടേഴ്‌സുകളുമൊഴിച്ചാൽ ബാക്കി ഭാഗത്തേക്ക് കടക്കാൻ പോലും കയറാതെ കാട് തിങ്ങിനിറഞ്ഞ് നിൽക്കുകയാണ്. വഴിവിളക്കുകളില്ലാത്തതിനാൽ രാത്രിയായാൽ കൂരിരുട്ടാണ്.
നശിക്കുന്നത് 16 ക്വാർട്ടേഴ്സുകൾ
''നഗരമദ്ധ്യത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് സമീപം ഇഴജന്തുക്കളുടെ ശല്യം പതിവാണ്. കാടുകയറിക്കിടക്കുന്ന പരിസരം വൃത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം
(നാട്ടുകാർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |