ഇരവിപേരൂർ: പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 147ാമത് ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് പി.ആർ.ഡി.എസ് സ്റ്റഡി ക്ലാസ് ഡയറക്ടർ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ ക്വിസ് മത്സരം നടത്തി.പി.ആർ.ഡി.എസ് പ്രസിഡന്റ് വൈ.സദാശിവൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സ്റ്റഡി ക്ലാസ് ഡയറക്ടർ ബോർഡ് ഉപ രക്ഷാധികാരി കെ.ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ കെ.ഡി സീത്കുമാർ, റ്റി.കെ അനീഷ്, ട്രഷറർ ആർ.ആർ വിശ്വകുമാർ, സ്റ്റഡി ക്ലാസ് ഡയറക്ടർ ബോർഡ് കൺവീനർ എം.കെ ജയകുമാർ, സെക്രട്ടറി രാജിമോൾ, അഡ്വ.വി.വി. മുത്തുസ്വാമി, എസ്.സജേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |