ഏറ്റുമാനൂർ : വേനൽ ചൂടിനെ പ്രതിരോധിക്കാനും നിർജ്ജലീകരണം തടയുന്നതിനും ഉപകരിക്കുന്ന തണ്ണിമത്തൻ അംഗങ്ങൾക്ക് വിതരണം ചെയ്ത് ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ. ജൈവവളം മാത്രം ഉപയോഗിച്ച് ആറുമാനൂരിൽ കൃഷിചെയ്ത കിരൺ ഇനത്തിൽപ്പെട്ട തണ്ണിമത്തനാണ് അംഗങ്ങൾക്ക് ലഭ്യമാക്കിയത്. വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം മെഡിക്കൽ കോളേജ് നേത്രവിഭാഗം മുൻ തലവൻ ഡോ.എസ്.ശേഷാദ്രിനാഥന് നൽകി അസോസിയേഷൻ സെക്രട്ടറി ബി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ടി.ജി.രാമചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് എ.വി. പ്രദീപ് കുമാർ, കമ്മിറ്റിയംഗം എം.എസ്. അപ്പുക്കുട്ടൻ നായർ, കർഷകൻ സെബിൻ തുടങ്ങിയവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |