കോട്ടയം: സാധനങ്ങളുടെ വില കുറഞ്ഞിട്ടും കെട്ടിടനിർമ്മാണ മേഖലയിലെ പ്രതിസന്ധി മാറുന്നില്ല. വായ്പയെടുത്തും കടംവാങ്ങിയും വീട്, മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് കുറഞ്ഞതും അന്യസംസ്ഥാന തൊഴിലാളികളുടെ കൂലി വർദ്ധനവും പ്രതിസന്ധിയായി. നേരത്തേ ഇന്ധനവില കുതിച്ചുയർന്നതോടെയാണ് എല്ലാ നിർമാണ സാമഗ്രികൾക്കും വില വർദ്ധിച്ചത്. ഇപ്പോൾ നിർമ്മാണം കുറഞ്ഞതോടെ വിലയിടിഞ്ഞു.
മറ്റ് മേഖലകളിലേക്ക് മാറി:
ഒരു കാലത്ത് നിർമ്മാണ മേഖലയെ പിടിച്ചടക്കിയ അന്യസംസ്ഥാന തൊഴിലാളികൾ കാർഷിക മേഖലകളിലേക്കടക്കം മാറി. മുൻപ് ഒരു ദിവസത്തെ വേതനം 900 രൂപ മുതൽ 1000 രൂപ വരെയായിരുന്നു. ഇപ്പോൾ 1100 രൂപയാണ് ഒരു ദിവസത്തെ വേതനം. സ്വദേശികൾക്ക 1200 രൂപയാണ് വേതനം.
വിലയിലെ ഇടിവ്:
480-430 രൂപയായിരുന്ന സിമന്റ് വില 350 രൂപയായി കുറഞ്ഞു. 80 രൂപയുണ്ടായിരുന്ന കമ്പിവില 65 രൂപയായി താഴ്ന്നു. 12 രൂപയായിരുന്ന ചുടുകട്ടയുടെ വില 8 രൂപയായി ഇടിഞ്ഞു. അതേസമയം 135 അടി കരിങ്കല്ല് ക്വിന്റൽ വില 7000 രൂപയിൽ നിന്നും 9000 രൂപയായി കുതിച്ചു.
എം.സാന്റ് : 60 രൂപ മുതൽ 65 രൂപ വരെ
ടി.സാന്റ്: 68 രൂപ മുതൽ 72 രൂപ വരെ
സിമന്റ് : 350 രൂപ
കമ്പി: 65 രൂപ
കരിങ്കല്ല് (135 അടി ക്വിന്റൽ) : 9000 രൂപ
ചുടുകട്ട: 8 രൂപ
പല ക്രഷറുകളിലും വില വ്യത്യാസമുണ്ട്. സാമ്പത്തിക പ്രതിസന്ധികൂടിയതും പലയിടത്തും നിർമാണം നടക്കുന്നില്ല. വീടിന്റെ അറ്റകുറ്റപ്പണികൾ പോലുള്ള ചെറിയ നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നത്. (സന്തോഷ് കുമാർ ലെൻസ്‌ഫെഡ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |