കോട്ടയം : സി.പി.എം സംസ്ഥാന കമ്മിറ്റിയിലേയ്ക്കുള്ള ടി.ആർ.രഘുനാഥന്റെ പ്രവേശനം ജില്ലാ സെക്രട്ടറിയാകാനുള്ളതിന്റെ ചവിട്ടുപടിയായാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. എ.വി.റസലിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പടുന്ന പ്രധാനയാളാണ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കൂടിയായ രുഘുനാഥൻ. സംസ്ഥാനസമിതി അംഗത്വം ഏറെക്കുറെ പ്രതീക്ഷിച്ചതായിരുന്നു. അയർക്കുന്നം ആറുമാനൂർ സ്വദേശിയായ രഘുനാഥൻ എസ്.എഫ്.ഐയിലൂടെയായിരുന്നു സംഘടനാ പ്രവേശനം. ബസേലിയസ് കോളേജ് യൂണിറ്റ് സെക്രട്ടറിയായിരുന്നു. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തനം വിപുലപ്പെടുത്തി. പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ്, അയർക്കുന്നം ബ്ലോക്ക് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ദീർഘകാലം സി.പി.എം അയർക്കുന്നം ഏരിയ സെക്രട്ടറിയായിരുന്നു. തുടർന്ന് ജില്ലാ കമ്മറ്റി അംഗമായി. ഇപ്പോൾ ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗവുമാണ്. പള്ളം ബ്ലോക്ക്' പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം കോ - ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാനാണ്. ഭാര്യ: രഞ്ജിത. മകൻ : രഞ്ജിത്ത്. മരുമകൾ : അർച്ചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |