അമരപുരം: പി.ആർ.ഡി.എസ് യു.പി സ്‌കൂൾ വാർഷികവും അദ്ധ്യാപക രക്ഷകർത്ത്യ സമ്മേളനവും സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രഅയപ്പും നൽകി. ചങ്ങനാശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.എ സുനിത ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ വൈ.സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. പി.ആർ.ഡി.എസ് ജനറൽ സെക്രട്ടറി കെ.ഡി സീത്കുമാർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ടി.കെ അനീഷ് മുഖ്യാതിഥിയായി. വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സുജ സി.ശേഖർ, പി.സുരേഷ് എന്നിവരെ ആദരിച്ചു. പി.ടി.എ സെക്രട്ടറി സുഷമ റിപ്പോർട്ട് അവതരിപ്പിച്ചു. വി.സി സുരേഷ്, കെ.ദേവകുമാർ,പി.ടി ബിനു, താഴാമ്പൂ അനിൽകുമാർ, വി.റ്റി അശ്വതി, വിജയകുമാർ, മാസ്റ്റർ ആദിത്യൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |