ചങ്ങനാശേരി : കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് സിറ്റിസൺസ് റൈറ്റ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ഉപഭോക്തൃദിനാഘോഷം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി നഗരസഭയിലെ ആശാവർക്കർമാരെയും, ചങ്ങനാശേരി എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കൺസ്യൂമർ ക്ലബ് രൂപീകരിച്ച പ്രിൻസിപ്പൽ ഡോ. വി.ആർ. വേണുഗോപാലിനെയും ചടങ്ങിൽ ആദരിച്ചു. അഡ്വ.വി.ആർ രാജു അദ്ധ്യക്ഷത വഹിച്ചു. ജയിംസ് കാലാവടക്കൻ, ഡോ.വി.കെ പ്രസീത, കെ.മാധവൻപിള്ള, വി.ജെ ലാലി, വി.എൻ നൗഷാദ്, നൈനാൻ തോമസ്, ആർ.ജെ മത്തായി, ഷെമി ബഷീർ, ഡൂപ ജയിംസ്, ചാക്കോ പി.എബ്രഹാം, സുരേഷ് ഭൈമി, കെ.എം ചാണ്ടി, പത്മകുമാർ ഇത്തിത്താനം, ചാക്കോ കാഞ്ഞിരക്കാട്ട്, മുഹമ്മദ് ആസിഫ്, ജോൺ നീലത്തുംമുക്കിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |