വൈക്കം: ആശ വർക്കർമാരും അംഗനവാടി ജീവനക്കാരും സെക്രട്ടറിയേറ്റ് പടിക്കൽ നടത്തി വരുന്ന അവകാശ സമരത്തിന് കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം ഉദയനാപുരം മണ്ഡലംകോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് പടിക്കൽ ഐക്യദാർഡ്യ സമരം നടത്തി.
കെ.പി.സി.സി. അംഗംമോഹൻ. ഡി. ബാബു സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലംകോൺഗ്രസ് പ്രസിഡന്റ് പി.ഡി.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌കോൺഗ്രസ് വൈസ് പ്രസിഡന്റ് വി. ബിൻസ്, ഭാരവാഹികളായ എം.കെ. ശ്രീരാമചന്ദ്രൻ, കെ.വി. ചിത്രാംഗദൻ, കെ.കെ. ചന്ദ്രൻ, കെ.എസ്. സജീവ്, കെ.എം. ചെറിയാൻ, ടി.പി. രാജലക്ഷ്മി, മിനി തങ്കച്ചൻ, എം. അശോകൻ, രാധാമണി സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |